സ്വർണവിലയിൽ മൂന്നാം ദിവസവും വർധനവ്; പവന് 120 രൂപ വർധിച്ചു

സ്വർണവിലയിൽ മൂന്നാം ദിവസവും വർധനവ്; പവന് 120 രൂപ വർധിച്ചു

സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും വർധനവ്. വ്യാഴാഴ്ച പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,760 രൂപയായി

4720 രൂപയാണ് ഗ്രാമിന്റെ വില. 37,640 രൂപയിലാണ് കഴിഞ്ഞ ദിവസം സ്വർണം വ്യാപാരം നടന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില 0.45 ശതമാനം കുറഞ്ഞ് 51,100 രൂപയിലെത്തി. വെള്ളിവിലയിലും ഇടിവുണ്ടായി.

Share this story