ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്

Share with your friends

കൊട്ടക് മഹീന്ദ്ര ബാങ്ക്, തങ്ങളുടെ ചെറുകിട എതിരാളികളായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. അത്തരമൊരു കരാര്‍ സാധ്യമായാല്‍, ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍, പ്രത്യേകിച്ച് റീട്ടെയില്‍ വിഭാഗത്തില്‍ കൊട്ടക്കിന്റെ സാന്നിധ്യം ഗണ്യമായി വര്‍ധിക്കുമെന്നത് നിസംശയം പറയാം. കൊട്ടക് മഹീന്ദ്രയുടെ പ്രൊമോട്ടര്‍മാരും ഇന്‍ഡസ്ഇന്‍ഡ്ബാങ്കിലെ അധികൃതരും ഒരു ഷെയര്‍ സ്വാപ്പ് വഴി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായും പറയപ്പെടുന്നു. ഇരു വിഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് വിവരം.

2.75 ട്രില്യണ്‍ രൂപയാണ് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂലധനം, ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ മൂല്യമാകട്ടെ ഏകദേശം. 50,000 കോടി രൂപയും. എന്നാല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് , ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (ഐഎഎച്ച്എല്‍) പ്രൊമോട്ടര്‍ ഈ അഭ്യൂഹത്തെ പൂര്‍ണ്ണമായും നിഷേധിക്കുകയും അത് അടിസ്ഥാനരഹിതമാണെന്നും പറയുന്നു. ഇന്‍ഡസ്ഇന്ഡ് ബാങ്കിന് വലിയതും സ്ഥിരമായി വളരുന്നതുമായ റീട്ടെയില്‍ ക്രെഡിറ്റും ഡെപ്പോസിറ്റ് ബുക്കും ഉള്ളതിനാല്‍ നിര്‍ദ്ദിഷ്ട ലയനം കൊട്ടക്കിന്റെ റീട്ടെയില്‍ ബിസിനസ്സ് ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇന്‍ഡസ്ഇന്‍ഡിന്റെ റീട്ടെയില്‍ വായ്പ പുസ്തകം കൊട്ടക് മഹീന്ദ്ര ബാങ്കിനേക്കാള്‍ വൈവിധ്യവത്കരിക്കുകയും വേഗത്തില്‍ വളരുകയുമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പ്രൊമോട്ടര്‍മാരായ ഹിന്ദുജ കുടുംബം തര്‍ക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന സമയത്താണ് ലയന ചര്‍ച്ചകള്‍ നടക്കുന്നത്, ഇതിന്റെ വാദം ലണ്ടന്‍ കോടതിയില്‍ കേള്‍ക്കുകയാണ്. സെപ്റ്റംബറില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പ്രമോട്ടര്‍മാര്‍ക്കും മറ്റ് നിക്ഷേപകര്‍ക്കുമായുള്ള മുന്‍ഗണനാ അലോട്ട്‌മെന്റ് വഴി 3,288 കോടി രൂപ സമാഹരിക്കുകയുണ്ടായി.

ബാങ്കിലെ തങ്ങളുടെ ഓഹരി (26% ആയി) വര്‍ദ്ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി ലഭിക്കുമെന്ന് ബാങ്കിന്റെ പ്രൊമോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആ നിര്‍ദ്ദേശം റെഗുലേറ്റര്‍ അംഗീകരിച്ചിട്ടില്ല. ജൂണ്‍ പാദത്തില്‍ നിഷ്‌ക്രിയ വായ്പകളുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ഇന്ഡ് 2,566 കോടി രൂപ വകയിരുത്തി. അതില്‍ കോവിഡ് -19 പ്രൊവിഷന്‍സിനായി 1,203 കോടി രൂപയും നീക്കിവെച്ചു. തല്‍ഫലമായി, സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ ആദ്യ പാദ ലാഭം 64% കുറഞ്ഞ് 510 കോടി രൂപയായി. ഇന്‍ഡസ് ഇന്‍ഡിന്റെ കോര്‍പ്പറേറ്റ് വായ്പാ പുസ്തകം ജൂണ്‍ അവസാനം 83,986 കോടി രൂപ (മൊത്തം അഡ്വാന്‍സിന്റെ 42%) കാണിക്കുന്നുണ്ട് ഇന്‍ഡസ് ഇന്‍ഡിന്റെ കാസ നിക്ഷേപം. 84,473 കോടി രൂപയാണ്. അതായത്, ജൂണ്‍ അവസാനത്തോടെയുള്ള ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ 40%. രാജ്യത്തുടനീളം രണ്ടായിരത്തോളം ശാഖകളാണ് ബാങ്കിനുള്ളത്, 26 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഇന്‍ഡസ് ഇന്‍ഡസ് സേവനം നല്‍കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!