സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 120 രൂപ ഉയർന്നു

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 120 രൂപ ഉയർന്നു

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 37800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1892.51 ഡോളറായി. ദേശീയവിപണിയിൽ 10 ഗ്രാം തനി തങ്കത്തിന് 0.22 ശതമാനം കുറഞ്ഞ് 50,953 രൂപയായി.

Share this story