സ്വർണവില ഇന്നുമുയർന്നു; നാല് ദിവസത്തിനിടെ പവന് 720 രൂപയുടെ വർധനവ്

സ്വർണവില ഇന്നുമുയർന്നു; നാല് ദിവസത്തിനിടെ പവന് 720 രൂപയുടെ വർധനവ്

സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 320 രൂപയാണ് ഇന്നുയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,400 രൂപയായി. 4800 രൂപയാണ് ഗ്രാമിന്റെ വില

കഴിഞ്ഞ നാല് ദിവസത്തിനിടെ 720 രൂപയാണ് പവന് വർധിച്ചത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1940 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതും അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനുമാണ് വിപണിയിൽ പ്രതിഫലിച്ചത്.

Share this story