സ്വർണവിലയിൽ കുതിപ്പ്; ചൊവ്വാഴ്ച പവന് 560 രൂപ ഉയർന്നു

സ്വർണവിലയിൽ കുതിപ്പ്; ചൊവ്വാഴ്ച പവന് 560 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 4660 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപ നിലവാരത്തിലെത്തി

അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1863.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ ഇടിവാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണമായത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,064 രൂപയായി

Share this story