സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 160 രൂപ കുറഞ്ഞു
Dec 14, 2020, 12:23 IST
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയിലെത്തി
ഗ്രാമിന് 20 രൂപ കുറഞ്ഞ് 4580 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1834.94 ഡോളറിലാണ് വ്യാപാരം. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 49,125 രൂപയായി.