സ്വർണവില ഉയർന്നു; പവന് 160 രൂപ വർധിച്ചു

സ്വർണവില ഉയർന്നു; പവന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയായി

തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,770 രൂപയായി

Share this story