സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് ഇന്ന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയായി.

ഗ്രാമിന് 40 രൂപ ഉയർന്ന് 4680 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ പവന് 1520 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1881.65 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,270 രൂപയിലെത്തി

Share this story