സ്വർണവിലയിൽ വർധനവ്; പവന് തിങ്കളാഴ്ച 320 രൂപ വർധിച്ചു

സ്വർണവിലയിൽ വർധനവ്; പവന് തിങ്കളാഴ്ച  320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയിലെത്തി.

ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർധിച്ച് 4710 രൂപയായി. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ ഇന്ന് വർധനവുണ്ടായത്. ഡിസംബർ 24 മുതൽ 37,360 രൂപയിലാണ് വ്യാപാരം തുടർന്നിരുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 188.90 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,073 രൂപയായി

Share this story