സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 320 രൂപ കുറഞ്ഞു

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,360 രൂപയിലെത്തി. തിങ്കളാഴ്ച പവന് 320 രൂപ വർധിച്ചിരുന്നു.

ഗ്രാമിന് 4670 രൂപയാണ് വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1875.61 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,067 രൂപയായി.

Share this story