സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു; പവന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു; പവന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 4580 രൂപയായി

ഇന്നലെയും സ്വർണത്തിന്റെ വിലയിൽ 120 രൂപയുടെ വർധനവുണ്ടായിരുന്നു. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840.30 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 49,115 രൂപയിലെത്തി.

Share this story