സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

മൂന്ന് ദിവസത്തെ തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയിലെത്തി. തിങ്കളാഴ്ച സ്വർണവില 36,400 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ 600 രൂപയുടെ വർധനവാണുണ്ടായത്.

Share this story