സ്വർണവിലയിൽ ഇന്നും കുറവ്; പവന് 320 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്നും കുറവ്; പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് ബുധനാഴ്ച 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,800 രൂപയിലെത്തി. ഗ്രാമിന് 4475 രൂപയായി.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സ്വർണവിലയിൽ 6200 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിന് സ്വർണവില ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയായ 42,000ത്തിൽ എത്തിയിരുന്നു. 2020 നവംബർ 30ന് 35,760 രൂപയിലെത്തുകയും ചെയ്തു. പിന്നീട് പടിപടിയായി ഉയർന്നതിന് ശേഷമാണ് വീണ്ടും 35,800 രൂപയിലെത്തിയത്.

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1844.48 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 47,947 രൂപയിലെത്തി.

Share this story