സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4480 രൂപയിലെത്തി

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1787.11 ഡോളറായി. ഡോളർ ദുർബലമായതാണ് ആഗോളവിപണിയിൽ സ്വർണവില ഉയരാനിടയാക്കിയത്

ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 0.32 ശതമാനം വർധനവുണ്ടായി. നിലവിൽ 47,927 രൂപയാണ്.

Share this story