പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ല; കിടിലൻ പ്ലാനുമായി വോഡഫോൺ-ഐഡിയ

VI

ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഇത്തവണ പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന 296 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വാലിഡിറ്റി കാലയളവിലുടനീളം നിശ്ചിത ജിബി നൽകുന്ന ഡാറ്റ പ്ലാനാണിത്. ഈ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

296 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭ്യമാണ്. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളാണ് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം, ഒടിടി സബ്സ്ക്രിപ്ഷൻ ലഭ്യമല്ല.

30 ദിവസത്തെ വാലിഡിറ്റിയിൽ മൊത്തം 25 ജിബി ഡാറ്റയാണ് ലഭിക്കുക. ചില ദിവസങ്ങളിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടി വരുന്ന ആളുകൾക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. ഒരു ദിവസം തന്നെ 25 ജിബി ഡാറ്റ ഉപയോഗിച്ച് തീർക്കാൻ സാധിക്കും. എന്നാൽ, വാലിഡിറ്റി കാലയളവായ 30 ദിവസത്തിനുള്ളിൽ തന്നെ ഈ 25 ജിബി ഡാറ്റയും ഉപയോഗിച്ച് തീർത്തില്ലെങ്കിൽ പിന്നീട് ഡാറ്റ ലഭിക്കുകയില്ല. 25 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ, പിന്നീട് ഉപയോഗിക്കുന്ന ഓരോ എംബി ഡാറ്റയ്ക്കും 50 പൈസ വീതമാണ് ഈടാക്കുക.

Share this story