ബിഎസ്എൻഎൽ 4ജി യാഥാർത്ഥ്യമാകുന്നു; രാജ്യത്തെ 23 സർക്കിളുകളിൽ സേവനം ആസ്വദിക്കാം

BSNL4G

ദീർഘ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ബിഎസ്എൻഎൽ 4ജി യാഥാർത്ഥ്യമാകുന്നു. റിപ്പോർട്ടുകൾ പ്രകാരം, പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ രാജ്യത്തെ 23 സർക്കിളുകളിലാണ് 4ജി സേവനം ഉറപ്പുവരുത്തുന്നത്. ഈ സർക്കിളുകളിൽ സോഫ്റ്റ് ലോഞ്ചാണ് നടക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ മറ്റ് സർക്കിളിലേക്കും 4ജി സേവനം എത്തിക്കുന്നതാണ്. 23 സർക്കിളുകളിൽ ഇത്തവണ കേരളവും ഉൾപ്പെട്ടിട്ടുണ്ട്.

4ജി സേവനം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് 4ജി സിം ഉണ്ടായിരിക്കണമെന്ന് കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. അതിനാൽ, ഉപഭോക്താക്കൾ ഉടൻ തന്നെ സിം കാർഡ് 4ജിയിലേക്ക് മാറ്റണം. രാജ്യത്തുടനീളമുള്ള ഒരു ലക്ഷം ടവറുകൾ 4ജി നെറ്റ്‌വർക്കിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിലാണ് ബിഎസ്എൻഎൽ പൂർത്തിയാക്കുന്നത്. ബിഎസ്എൻഎൽ 2100 MHZ മിഡ്- ബാൻ സ്പെക്ട്രം ഉപയോഗിച്ചാണ് 4ജി സേവനം ലഭ്യമാക്കുന്നത്. അതിനാൽ, വിപണിയിൽ ലഭ്യമായ മികച്ച ഫോണുകളെല്ലാം ബിഎസ്എൻഎൽ 4ജി ബാൻഡ് സപ്പോർട്ട് ചെയ്യുന്നതാണ്.

Share this story