കാനഡയില്‍ 59 പേര്‍ക്ക് സാല്‍മണല്ല അണുബാധ

കാനഡയില്‍ 59 പേര്‍ക്ക് സാല്‍മണല്ല അണുബാധ

ടൊറന്റോ: യു എസിലെ സാല്‍മണല്ല ബാക്ടീരിയ അണുബാധയുമായി ബന്ധപ്പെട്ട് കാനഡയിലും 59 പേര്‍ക്ക് രോഗം. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന കാര്യം ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ അറിയിച്ചു.

അമേരിക്കയിലുണ്ടായ സല്‍മണല്ല അണുബാധയുടെ അതേ ഇനത്തില്‍ പെട്ടതുതന്നെയാണ് കാനഡയിലേയും രോഗബാധയെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

പടിഞ്ഞാറന്‍ കാനഡയിലുള്ളവര്‍ക്ക് ജൂണ്‍ മധ്യത്തോടെയായിരിക്കാം ആദ്യം രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ 23 കേസുകളും ആല്‍ബട്ടയില്‍ 31ഉം മാനിറ്റോബയില്‍ മൂന്നും ഒന്റാരിയോയില്‍ ഒരാള്‍ക്കും പ്രിന്‍സ് എഡ്വാര്‍ഡ് അയലന്റിലെ ഒരാള്‍ക്കുമാണ് ഇതിനകം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആറു ആശുപത്രികളിലായി 11നും 77നും ഇടയില്‍ പ്രായമുള്ളവരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

യു എസിലേതു പോലെ കാനഡയിലും രോഗബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share this story