ക്ലാസുകള്‍ ആരംഭിക്കുന്നതിനെതിരെ കാനഡയിലെ യൂണിവേഴ്സിറ്റിയില്‍ സമരം
ടൊറൊന്റോ: വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകളില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാനഡയിലെ ടൊറൊന്റോ യൂണിവേഴ്സിറ്റിയിലെ ജീവനക്കാര്‍ സമരത്തില്‍. ഒന്റാരിയോയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെമസ്റ്റര്‍ ഓണ്‍ലൈനിലാണ്.
ക്ലാസുകളില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശത്തിലൂടെ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യത്തിന് ഭീഷണിയാകുമെന്ന ആശങ്കയുണ്ട്. നിര്‍ദ്ദേശത്തിനെതിരെ മൂന്നു ദിവസമായി യൂണിയനുകള്‍ ഓണ്‍ലൈന്‍ സമരത്തിലാണ്.
മക്ഗില്‍, ക്വീന്‍സ്, ആല്‍ബര്‍ട്ട തുടങ്ങിയ കാനഡയിലെ പ്രധാന യൂണിവേഴ്സിറ്റികളെല്ലാം ഓണ്‍ലൈന്‍ ക്ലാസാണ് നടത്തുന്നത്. ലാബ് പോലുള്ള ചില കാര്യങ്ങള്‍ക്ക് മാത്രമാണ് നേരിട്ട് എത്തണമെന്ന നിര്‍ദ്ദേശമുള്ളത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
