കാനഡയില്‍ കടകള്‍ക്ക് കൂട്ടത്തോടെ താഴിട്ട് വ്യാപാരികള്‍; വാടക വെട്ടിക്കുറച്ച് ഉടമകള്‍

കാനഡയില്‍ കടകള്‍ക്ക് കൂട്ടത്തോടെ താഴിട്ട് വ്യാപാരികള്‍; വാടക വെട്ടിക്കുറച്ച് ഉടമകള്‍

ഒട്ടാവ: കാനഡയില്‍ വ്യാപാരികള്‍ കടകള്‍ പൂട്ടുന്നത് തുടരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക ആഘാതം അഞ്ചാം മാസത്തിലേക്ക് കടന്നതോടെയാണിത്. ഇതിനെ തുടര്‍ന്ന്, കെട്ടിടങ്ങളുടെ വാടക കുറക്കുകയാണ് ഉടമകള്‍.

മാള്‍, പ്ലാസ, ബിഗ് ബോക്‌സ് സെന്റര്‍ എന്നിവയിലുടനീളം അഞ്ചിലൊരു സ്‌റ്റോറുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് കാനഡ റീടെയില്‍ കൗണ്‍സില്‍ കണക്കാക്കുന്നു. ആള്‍ഡോ, ആന്‍ ടെയ്‌ലര്‍ തുടങ്ങി പല ബ്രാന്‍ഡുകളും നൂറുകണക്കിന് സ്ഥലങ്ങളില്‍ അടക്കും.

ഇതിനെ തുടര്‍ന്ന് കെട്ടിടയുടമകള്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Share this story