കുടിയേറ്റ തൊഴിലാളികളെ തടയുന്നു; കാനഡയിലെ കൃഷി ഫാമുകളില്‍ വന്‍ മനുഷ്യാവകാശ ലംഘനം

കുടിയേറ്റ തൊഴിലാളികളെ തടയുന്നു; കാനഡയിലെ കൃഷി ഫാമുകളില്‍ വന്‍ മനുഷ്യാവകാശ ലംഘനം

ഒട്ടാവ: കൃഷി ഫാമുകള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കുടിയേറ്റ തൊഴിലാളികളെ തൊഴിലുടമകള്‍ അനുവദിക്കാത്തത് കാനഡയില്‍ വലിയ മനുഷ്യാവകാശ ലംഘനമായി മാറുന്നു. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും തൊഴിലാളികളെ ഫാമിന് പുറത്തേക്ക് വിടുന്നില്ലെന്ന പരാതി വ്യാപകമാണ്.

കാര്‍ഷികോത്പന്ന കേന്ദ്രങ്ങളില്‍ കൊവിഡ് വ്യാപനം തടയുന്നതിനാണ് ഇതെന്ന് ഫാമുടമകള്‍ പറയുന്നു. ചിലര്‍ തൊഴിലാളികളെ കൊണ്ട് കരാറുകളില്‍ ഒപ്പ് വരെ ഇടീക്കുന്നുണ്ട്.

മാസങ്ങളായി ഫാമിന് പുറത്തേക്ക് പോകാന്‍ സാധിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കാനഡയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് അതിനാല്‍ രാജ്യത്ത് തന്നെയുള്ള ഇണകളെയോ കുട്ടികളെയോ കാണാനോ ഡോക്ടറുടെ അടുക്കല്‍ പോലും പോകാനോ സാധിക്കുന്നില്ല.

Share this story