കാനഡയും യു എസും തീരുവ യുദ്ധത്തില്‍

കാനഡയും യു എസും തീരുവ യുദ്ധത്തില്‍

ഒട്ടാവ: കനേഡിയന്‍ അലുമിനിയം ഉത്പന്നങ്ങള്‍ക്ക് പുതിയ തീരുവ ഏര്‍പ്പെടുത്താന്‍ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതോടെ തിരിച്ചടിച്ച് കാനഡ. യു എസിനെതിരെ 3.6 ബില്യന്‍ ഡോളറിന്റെ തീരുവ ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചു.

30 ദിവസത്തിനുള്ളില്‍ ഈ തീരുവ നിലവില്‍ വരുമെന്ന് കനേഡിയന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡ് പറഞ്ഞു. തീരുവ വരുന്ന ഉത്പന്നങ്ങളുടെ പട്ടിക കാനഡ തയ്യാറാക്കുന്നുണ്ട്.

പട്ടികയില്‍ നിരവധി അലുമിനിയം ഉത്പന്നങ്ങളും വാഷിംഗ് മെഷീനും റഫ്രിജറേറ്ററും ഗോള്‍ഫ് ക്ലബും ഉള്‍പ്പെടുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് കാനഡക്കാര്‍ക്ക് സെപ്റ്റംബര്‍ ആറു വരെ അഭിപ്രായങ്ങള്‍ അറിയിക്കാം.

Share this story