കാനഡയിലേക്ക് പിഎന്‍പികളിലൂടെയും സിഇസിയിലൂടെയും എത്തുന്നവര്‍ തൊഴില്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു: എഫ്എസ്ഡബ്ല്യൂപി

കാനഡയിലേക്ക് പിഎന്‍പികളിലൂടെയും സിഇസിയിലൂടെയും എത്തുന്നവര്‍ തൊഴില്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു: എഫ്എസ്ഡബ്ല്യൂപി

ഒട്ടാവ: കാനഡയിലേക്ക് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലൂടെയും (പിഎന്‍പി), കനേഡിയന്‍ എക്‌സ്പീരിയന്‍ ക്ലാസിലൂടെയും (സിഇസി) എത്തുന്നവര്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന സന്തോഷകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് ഫോറിന്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം (എഫ്എസ്ഡബ്ല്യൂപി), ക്യൂബെക്ക സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം (ക്യുഎസ്ഡബ്ല്യൂപി) എന്നിവയിലൂടെ കാനഡയിലേക്ക് എത്തുന്നവരേക്കാള്‍ മികച്ച പ്രകടനമാണ് ഇവിടുത്തെ തൊഴില്‍ മാര്‍ക്കറ്റില്‍ പിഎന്‍പിയിലൂടെയും സിഇസിയിലൂടെയും എത്തുന്നവര്‍ കാഴ്ച വയ്ക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി)യും സ്റ്റാറ്റിറ്റിക്‌സ് കാനഡയും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തിലൂടെയാണ് കുടിയേറ്റക്കാര്‍ക്ക് സന്തോഷമേകുന്ന ഫലം പുറത്ത് വന്നിരിക്കുന്നത്. കനേഡിയന്‍ പിആര്‍ നേടുന്നതിന് മുമ്പ് തന്നെ പിഎന്‍പി, സിഇസി കുടിയേറ്റക്കാര്‍ക്ക് കാനഡയിലെ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരായി മാറാന്‍ കൂടുതല്‍ അവസരം ലഭിക്കുന്നതിനാലാണ് ഇവര്‍ തൊഴില്‍ മാര്‍ക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്.

ഇതിലൂടെ കാനഡയിലെ തൊഴില്‍ വിപണി പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ക്ക് ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുന്ന വേളയില്‍ ഇവിടുത്തെ തൊഴില്‍ വിപണിയെക്കുറിച്ച് നല്ലൊരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതും അവര്‍ക്ക് ഭാവിയില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതിന് സഹായകരമാകുന്നുണ്ട്. പോസ്റ്റ്-ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് മുമ്പ് തന്നെ മിക്ക ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരും ഇവിടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സായി കഴിഞ്ഞതും അവര്‍ക്ക് തൊഴില്‍വിപണിയില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതിന് മുതല്‍ക്കൂട്ടായി വര്‍ത്തിക്കുന്നുണ്ട്.

Share this story