കാനഡയില്‍ കൊറോണ കാരണമുണ്ടായിരിക്കുന്ന തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിച്ചത് പുതിയ കുടിയേറ്റക്കാരെ

കാനഡയില്‍ കൊറോണ കാരണമുണ്ടായിരിക്കുന്ന തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിച്ചത് പുതിയ കുടിയേറ്റക്കാരെ

ഒട്ടാവ: കാനഡയില്‍ കൊറോണ കാരണമുണ്ടായിരിക്കുന്ന തൊഴില്‍ തടസങ്ങളും തൊഴിലില്ലായ്മയും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പുതിയ കുടിയേറ്റക്കാരെയാണെന്ന് റിപ്പോര്‍ട്ട്. അതായത് കോവിഡ് കാരണമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാല്‍ തൊഴില്‍ രംഗത്തുണ്ടായിരിക്കുന്ന വ്യതിയാനങ്ങള്‍ കാനഡയില്‍ ജനിച്ചവരേക്കാള്‍ കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇവിടേക്കെത്തിയ പുതിയ കുടിയേറ്റക്കാരെയാണെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ പുതിയ പഠനം വെളിപ്പെടുത്തുന്നത്.

കാനഡയിലെ ജനസംഖ്യയില്‍ നല്ലൊരു ഭാഗത്തിന്റെയും തൊഴിലില്‍ കൊറോണ കടുത്ത തിരിച്ചടിയുണ്ടാക്കിയെങ്കിലും ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പുതുതായി കാനഡയിലെത്തിയവരെയാണ്. മാര്‍ച്ചിലും ഏപ്രിലിലും കൊറോണയുടെ മൂര്‍ധന്യാവസ്ഥയില്‍ കനേഡിയന്‍ തൊഴില്‍ വിപണിയില്‍ മൂന്ന് മില്യണ്‍ ജോലികളായിരുന്നു ഇല്ലാതായിരുന്നത്. ഇത് ഏറ്റവും അധികം തൊഴിലവസരങ്ങള്‍ കുറച്ചിരിക്കുന്നത് പുതിയ കുടിയേറ്റക്കാരെയാണ്.

മേയ് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് സ്ഥിതി മെച്ചപ്പെട്ടതോടെ 1.7 മില്യണ്‍ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും ഇതിന്റെ പ്രയോജനം പുതിയ കുടിയേറ്റക്കാര്‍ക്ക് കാര്യമായുണ്ടായിട്ടില്ല. പുതുതായി കാനഡയിലെത്തിയവര്‍ക്കാണ് മാര്‍ച്ചിലും ഏപ്രിലിലും കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് ഓഗസ്റ്റ് 20ന് പുറത്ത് വിട്ട ഏറ്റവും പുതിയ സ്റ്റാറ്റിറ്റിക്‌സ് കാനഡ ലേബര്‍ ഫോഴ്‌സ് സര്‍വേ വെളിപ്പെടുത്തുന്നത്. കാനഡയില്‍ പത്ത് വര്‍ഷത്തിനുള്ളിലെത്തിയ കുടിയേറ്റക്കാര്‍ , പത്ത് വര്‍ഷത്തിലധികമായി ഇവിടെ കഴിയുന്ന കുടിയേറ്റക്കാര്‍, കാനഡയില്‍ ജനിച്ച് വളര്‍ന്നവര്‍ എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്

Share this story