കാനഡയിലേക്ക് വരുന്ന വിദേശയാത്രക്കാരുടെ വിവരങ്ങള്‍ കര്‍ക്കശമായി ശേഖരിക്കുന്നു; കോവിഡ് ഭീഷണിയാലുള്ള മുന്‍കരുതല്‍

കാനഡയിലേക്ക് വരുന്ന വിദേശയാത്രക്കാരുടെ വിവരങ്ങള്‍ കര്‍ക്കശമായി ശേഖരിക്കുന്നു; കോവിഡ് ഭീഷണിയാലുള്ള മുന്‍കരുതല്‍

ഒട്ടാവ: കാനഡയിലേക്ക് വരുന്ന വിദേശയാത്രക്കാരുടെ വിവരങ്ങള്‍ ഏത് വിധത്തിലാണ് ശേഖരിക്കപ്പെടുന്നതെന്ന് വെളിപ്പെടുത്തി കാനഡ രംഗത്തെത്തി. കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കടുത്ത മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്രക്കാരില്‍ വളരെ അത്യാവശ്യക്കാരെ മാത്രം നിലവില്‍ പ്രവേശിപ്പിക്കുന്നത്. ഇത് പ്രകാരം കാനഡയില്‍ നിന്ന് പുറത്തേക്ക് പോകുന്നവരുടെയും അകത്തേക്ക് വരുന്നവരുടെയും വിവരങ്ങള്‍ അഥവാ എന്‍ട്രി/ എക്‌സിറ്റ് പ്രോഗ്രാം ഡെലിവറി , പ്രക്രിയകള്‍, നയം തുടങ്ങിയവ ഏത് വിധത്തിലാണെന്നാണ് കാനഡ വിവരിച്ചിരിക്കുന്നത്.

എന്‍ട്രി/ എക്‌സിറ്റ് പ്രോഗ്രാമിലൂടെയാണ് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവ ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി)ക്ക് കൈമാറുന്നത്. ഒരു ഇമിഗ്രേഷന്‍ അപ്ലിക്കന്റ് എത്ര ദിവസമാണ് കാനഡയില്‍ താമസിച്ചതെന്ന് ഐആര്‍സിസി സ്ഥിരീകരിക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പിആര്‍, വര്‍ക്ക് പെര്‍മിറ്റുകള്‍, സ്റ്റഡി പെര്‍മിറ്റുകള്‍, കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ തുടങ്ങിയവയ്ക്കുള്ള റെസിഡന്‍സി മാനദണ്ഡങ്ങള്‍ വെരിഫൈ ചെയ്യാനായി ഈ വിവരങ്ങളെയാണ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രയോജനപ്പെടുത്തുന്നത്.

കാനഡയും യുഎസും എല്ലാ യാത്രക്കാരുടെയും ബയോഗ്രാഫിക് എന്‍ട്രി ഇന്‍ഫര്‍മേഷനുകള്‍ ലാന്‍ഡ് ബോര്‍ഡറുകളില്‍ വച്ച് പരസ്പരം കൈമാറുന്നുണ്ട്. 2019 ഫെബ്രുവരിയില്‍ ഈ പ്രോഗ്രാം നിലവില്‍ വന്നിട്ടുണ്ടെങ്കിലും വിവരങ്ങള്‍ കൈമാറാനാരംഭിച്ചത് കഴിഞ്ഞ വര്‍ഷം ജൂലൈ 11 മുതലാണ്. അതിര്‍ത്തിയിലൂടെ കടന്ന് പോകുന്ന എല്ലാ രാജ്യക്കാരുടെയും പേര്, ജനനതിതയി, പൗരത്വം, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, കാനഡയിലേക്ക് വന്ന തിയതി അല്ലെങ്കില്‍ പുറത്തേക്ക് പോകുന്ന തിയതി. കോണ്‍ടാക്ട് വിവരങ്ങള്‍, വിദ്യാഭ്യാസപരവും തൊഴില്‍ പരവുമായ വിവരങ്ങള്‍ തുടങ്ങിയവയാണ് കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി ശേഖരിക്കുന്നത്.

Share this story