കാനഡയില്‍ കോവിഡ് പ്രതിസന്ധിയാല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുതിയ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ഇന്ന് മുതല്‍

കാനഡയില്‍ കോവിഡ് പ്രതിസന്ധിയാല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുതിയ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ഇന്ന് മുതല്‍

കാനഡയില്‍ കോവിഡ് പ്രതിസന്ധിയാല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിനായി അപേക്ഷിക്കാം. ഇന്ന് മുതലാണിതിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും പെരുകുന്നതിനാല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റംസിന് മേല്‍ ഇത് കടുത്ത സമ്മര്‍ദം സൃഷ്ടിക്കാതിരിക്കാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് രംഗത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

പുതിയ കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൗണും കാരണം കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക കനക്കുന്നതിനിടെയാണ് അത്തരക്കാരെ പിന്തുണക്കുന്നതിനുള്ള പുതിയ ബെനഫിറ്റ് നിലവില്‍ വന്നിരിക്കുന്നതെന്നത് ഏറെ ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയും ശക്തമാണ്.കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട കാനഡക്കാരെ സംബന്ധിച്ചിടത്തോളം ഈ ബെനഫിറ്റിലൂടെയുള്ള സാമ്പത്തിക പിന്തുണ അനിവാര്യമാണെന്നാണ് നാഷണല്‍ റവന്യൂ മിനിസ്റ്ററായ ഡയാനെ ലെബൗട്ട്ഹില്ലിയര്‍ ഇന്നലെ നടത്തിയ ഒരു പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

കോവിഡ് കാരണം കാനഡയിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ കൂടുതല്‍ സര്‍ക്കാര്‍ പിന്തുണ അത്തരക്കാര്‍ക്ക് അനുവദിക്കണമെന്ന് നാനാതുറകളില്‍ നിന്നും ആവശ്യം വര്‍ധിച്ചതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് പുതിയ കെയര്‍ ഗിവര്‍ ബെനഫിറ്റ് ആരംഭിക്കുന്നത്. കാനഡയില്‍ കോവിഡ് പ്രതിസന്ധി കാരണം കൂടുതലായി തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത് സ്ത്രീകള്‍ക്കാണ്. കുട്ടികള്‍ക്ക് സ്‌കൂള്‍ ഇല്ലാതായതോടെ അവരെ ശ്രദ്ധിക്കാനും ഹോം സ്‌കൂളിംഗിനുമായി നിരവധി സ്ത്രീകളാണ് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നത്. ഇത്തരക്കാര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുതിയ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് കൂടുതലായി പ്രയോജനപ്പെടുമെന്നുറപ്പാണ്.

Share this story