കാനഡയിലെ ചില ഡിസൈഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വീണ്ടും സ്വീകരിച്ച് തുടങ്ങി

കാനഡയിലെ ചില ഡിസൈഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വീണ്ടും സ്വീകരിച്ച് തുടങ്ങി

കാനഡയിലെ സ്‌കൂളുകള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനായി വീണ്ടും തുറക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ചില ഡിസൈഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകളാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും തുറക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ മാസങ്ങളായി അടച്ച പൂട്ടിയതിന് ശേഷമാണ് ഇവ വീണ്ടും തുറക്കുന്നത്. കാനഡയുടെ കൊറോണ വൈറസ് റെഡിനെസ് പ്ലാനുകള്‍ പ്രകാരമാണ് ഇന്നലെ മുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ വീണ്ടും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

നിലവില്‍ കാനഡയില്‍ ഇല്ലാത്ത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഇത് പ്രകാരം ഡിസൈഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കും. സ്റ്റുഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ അല്ലെങ്കില്‍ അതിനുള്ള അംഗീകാരം ലഭിച്ചവരായ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നത്. പുതിയ നീക്കമനുസരിച്ച് ഇത്തരമൊരു ഇന്‍സ്റ്റിറ്റിയൂഷനില്‍ പഠിക്കാനായി കാനഡയിലേക്കുള്ള യാത്രയെ എസെന്‍ഷ്യല്‍ ട്രാവല്‍ ആയി പരിഗണിക്കുന്നതായിരിക്കും.

ഇതിന് പുറമെ ഇത്തരത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന രേഖകളെല്ലാം ഇവര്‍ കൊണ്ടു വരുകയും വേണം. ഇത്തരത്തില്‍ പഠിക്കാന്‍ കാനഡിലെത്തുന്ന വിദ്യാര്‍ത്ഥികളെല്ലാം നിര്‍ബന്ധമായും ഇവിടെയെത്തിയതിന് ശേഷം 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. ഓരോ ഇന്‍സ്റ്റിറ്റ്യൂട്ടും തയ്യാറാക്കിയ കൊറോണ വൈറസ് റെഡിനെസ് പ്ലാന്‍ അവ നിലകൊള്ളുന്ന പ്രൊവിന്‍സ് അല്ലെങ്കില്‍ ടെറിട്ടെറി അംഗീകരിച്ചിരിക്കണം.

ഇത്തരത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലഘട്ടത്തെ എത്തരത്തിലാണ് തങ്ങള്‍ മാനേജ് ചെയ്യുന്നതെന്ന് ഈ സ്ഥാപനങ്ങള്‍ ഈ പ്ലാനില്‍ നിര്‍ബന്ധമായും വിശദീകരിച്ചിരിക്കണം. വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ നിന്നും ക്വാറന്റൈന്‍ സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യമടക്കമുള്ളവ ഡിസൈഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ സജ്ജമാക്കണമെന്നതും നിര്‍ബന്ധമാണ്.

Share this story