കാനഡയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു;ഒന്റാറിയോവില്‍ മാത്രം 1388 പുതിയ കേസുകളും 15 മരണങ്ങളും

Share with your friends

കാനഡയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒന്റാറിയോവില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രേഖപ്പെടുത്തിയിരിക്കുന്നത് 1388 പുതിയ കേസുകളും 15 മരണങ്ങളുമാണ്. ഇവിടെ പബ്ലിക്ക് സ്‌കൂളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 159 പുതിയ കോവിഡ് കേസുകളാണെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. കോവിഡിനെതിരെ പോരാടുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ മാനിട്ടോബയിലെ ഇന്‍ഡിജനുസ് സമൂഹങ്ങള്‍ക്കായി 61 മില്യണിലധികം ഡോളര്‍ നല്‍കുമെന്ന സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തിയിട്ടുമുണ്ട്.

പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍,, ഭക്ഷ്യ സുരക്ഷ , മറ്റ് അത്യാവശ്യങ്ങള്‍ തുടങ്ങിയവക്കായിരിക്കും പുതിയ സഹായധനം പ്രയോജനപ്പെടുകയെന്നും ട്രൂഡ്യൂ പറയുന്നു. ഇന്‍ഡിജനുസ് ജനതക്കിടയിലെ കോവിഡുമായി ബന്ധപ്പെട്ട കോണ്‍ടാക്ട് ട്രേസിംഗിനും കോവിഡ് ബാധിച്ച സമൂഹങ്ങളിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാനും ഇന്‍ഡിജനുസ് സര്‍വീസസ് കാനഡ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും ട്ര്യൂഡ്യൂ പറയുന്നു.മാനിട്ടോബയില്‍ കോവിഡ് കേസുകള്‍ അപകടകരമായിപെരുകുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനാവശ്യമായതെല്ലാം ചെയ്യാനാണ് പുതിയ ഫണ്ടിംഗ് അനുവദിച്ചിരിക്കുന്നതെന്നാണ് ഇന്‍ഡിജനുസ് സര്‍വീസസ് മിനിസ്റ്ററായ മാര്‍ക് മില്ലെര്‍ പറയുന്നത്.

ഒന്റാറിയോവില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചത് മുതല്‍ പുതിയ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സ്ഥിതിയാണുള്ളത്. ഇത് പ്രകാരം കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രൊവിന്‍സിലെ മൊത്തം കേസുകള്‍ 936ല്‍ നിന്നും 2865ലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം ചൊവ്വാഴ്ച പുറത്ത് വന്ന ഏറ്റവും പുതിയ ഡാറ്റ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് 547 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളില്‍ മൊത്തം 1626 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ 363 സ്‌കൂള്‍ ജീവനക്കാര്‍ക്കും കോവിഡ് പിടിപെട്ടിരിക്കുന്നു. ഇതില്‍ 98 പേര്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചക്കിടയിലാണ് രോഗം പിടിപെട്ടിരിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-