ക്യൂബെക്ക് ഡയറക്ട് എംപ്ലോയര്‍-ഇമിഗ്രന്റ് റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു

Share with your friends

ക്യൂബെക്ക് ഡയറക്ട് എംപ്ലോയര്‍-ഇമിഗ്രന്റ് റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ പോര്‍ട്ടലിലൂടെ ഇപ്പോള്‍ ക്യൂബെക്കിലുള്ള കഴിവുറ്റ ഉദ്യോഗാര്‍ത്ഥികളെ അല്ലെങ്കില്‍ വിദേശത്തുള്ളവരെ ആക്‌സസ് ചെയ്യാന്‍ ഇതിലൂടെ എംപ്ലോയര്‍മാര്‍ക്ക് സാധിക്കും. ഇതിനായി ഒരു ഇമിഗ്രേഷന്‍ ലോയറുടെ പിന്തുണയും ലഭിക്കുന്നതായിരിക്കും. അരിമ സിസ്റ്റത്തിലെ വിവരങ്ങളെ പ്രയോജനപ്പെടുത്തിയായിരിക്കും എംപ്ലോയര്‍മാര്‍ക്ക് ഇത്തരത്തില്‍ പ്രഫഷണലുകളെ നേരിട്ട് ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം ക്യൂബെക്കിലെ ഇമിഗ്രേഷന്‍, ഫ്രാന്‍സിയേഷന്‍, ആന്‍ഡ് ഇന്റഗ്രേഷന്‍ മിനിസ്റ്ററായ നദിനെ ഗിറൗള്‍ട്ട് നവംബര്‍ അഞ്ചിന് നടത്തിയിരുന്നു. അന്നേ ദിവസം മുതല്‍ തന്നെ ക്യൂബെക്ക് മിനിസ്ട്രി ഓഫ് ഇമിഗ്രേഷന്റെ പ്രസ്തുത പോര്‍ട്ടല്‍ ഇക്കാര്യത്തില്‍ എംപ്ലോയര്‍മാര്‍ക്ക് സഹായവുമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്. നിലവിലെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്ന രീതിയിലുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ തൊഴിലുമടകളെ സഹായിക്കുന്ന പോര്‍ട്ടലാണിത്.

മിനിസ്ട്രിയുടെ വെബ്‌സൈറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ പോര്‍ട്ടലിലൂടെ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുമാരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക് ജോലി വാഗ്ദാനം ചെയ്യുകയും ഇമിഗ്രേഷന്‍ പ്രക്രിയകളില്‍ സഹായിക്കുകയും തൊഴിലുടമകളുടെ കടമയാണ്. ക്യൂബെക്കിലെ എന്റര്‍പ്രൈസര്‍ രജിസ്ട്രറില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് കഴിവുറ്റ തൊഴിലാളികളെ വിദേശത്ത് നിന്നോ ക്യൂബെക്കില്‍ നിന്നോ അനായാസം റിക്രൂട്ട് ചെയ്യാന്‍ സാധിക്കും. ക്യൂബെക്കില്‍ നിന്നും ഗ്രാജ്വേഷന്‍ നേടിയവരും പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റുള്ളവരുമായവരെ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യാന്‍ പ്രസ്തുത പോര്‍ട്ടലിലൂടെ തൊഴിലുടമകള്‍ക്ക് സാധിക്കും. വിദേശത്ത് നിന്നും ടെംപററി അല്ലെങ്കില്‍ പെര്‍മനന്റ് വര്‍ക്കര്‍മാരെ ഇതിലൂടെ നിയമിക്കുക എളുപ്പമാകും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-