ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പുതിയ ഇമിഗ്രേഷന്‍ പാത്ത് വേ ആരംഭിച്ചു; ലക്ഷ്യം സ്‌പെഷ്യലൈസ്ഡ് ഇന്റസ്ട്രികളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത

ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പുതിയ ഇമിഗ്രേഷന്‍ പാത്ത് വേ ആരംഭിച്ചു; ലക്ഷ്യം സ്‌പെഷ്യലൈസ്ഡ് ഇന്റസ്ട്രികളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത

ഒട്ടാവ: ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ നവംബര്‍ 18ന് ഒരു പുതിയ ഇമിഗ്രേഷന്‍ പാത്ത് വേ ആരംഭിച്ചു. നിലവില്‍ പ്രൊവിന്‍സിലുള്ള പുതിയ കുടിയേറ്റക്കാരെ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണീ പ്രോഗ്രാം തുടങ്ങിയിരിക്കുന്നത്. പ്രയോറിറ്റി സ്‌കില്‍സ് ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്ന പേരിലുള്ള ഈ ഇമിഗ്രേഷന്‍ പാത്ത് വേ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന് കീഴിലാണ് നടപ്പിലാക്കുന്നത്.

ടെക്‌നോളജി പോലുള്ള സ്‌പെഷ്യലൈസ്ഡ് ഇന്റസ്ട്രികളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന കഴിവുകളുമുള്ള പ്രവര്‍ത്തന പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ടാണീ പ്രോഗ്രാം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം ജനുവരി ഒന്നിന് പ്രസ്തു പ്രോഗ്രാം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൊവിന്‍സില്‍ വര്‍ധിച്ച വളര്‍ച്ചയുള്ള ചില മേഖലകളിലെ പ്രഫഷണലുകളുടെ ക്ഷാമത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണീ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

കഴിവും പ്രവൃത്തി പരിചയവുമുള്ള വര്‍ക്കാരെ കൂടുതലായി ലഭ്യമാക്കണമെന്ന എംപ്ലോയര്‍മാരുടെ വര്‍ധിച്ച് വരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ പാത്ത് വേ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ ലോഞ്ച് ചെയ്യുന്നതെന്ന് ഒരു മീഡിയ റിലീസിലൂടെ പ്രൊവിന്‍സ് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാസ്റ്റേര്‍സ് അല്ലെങ്കില്‍ പിഎച്ച്ഡി നേടിയവര്‍ക്കായിരിക്കും പ്രയോറിറ്റി സ്‌കില്‍സ് പാത്ത് വേയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ഓഷ്യന്‍ ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, അഗ്രികള്‍ച്ചര്‍, അക്വാകള്‍ച്ചര്‍ തുടങ്ങിയവയില്‍ മാസ്‌റ്റേര്‍സ് അല്ലെങ്കില്‍ പിഎച്ച്ഡിയുള്ളവര്‍ക്കായിരിക്കും ഈ പാത്ത് വേയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. ഇതിന് പുറമെ താഴെക്കൊടുക്കുന്ന വര്‍ധിച്ച ഡിമാന്റുള്ള ഉയര്‍ന്ന കഴിവുകള്‍ ആവശ്യമായ പ്രഫഷണലുകളെയും ഇതിനായി പരിഗണിക്കുന്നതായിരിക്കും.
Software Developer
Biomedical Engineer
UI/UX Developer
Electrical Engineer
AI Developer
Mechanical Engineer
Python Developer
NET Developer
Infrastructure Engineer
Security Specialist
Cloud Specialist
Bioinformatician
Computer Network Support

Share this story