സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ ഡിസംബര്‍ ഒന്നിലെ ഡ്രോയിലൂടെ 564 പേര്‍ക്ക് ഇന്‍വിറ്റേഷന്‍

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ ഡിസംബര്‍ ഒന്നിലെ ഡ്രോയിലൂടെ 564 പേര്‍ക്ക് ഇന്‍വിറ്റേഷന്‍

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ (എസ്‌ഐഎന്‍പി) ഡിസംബര്‍ ഒന്നിന് നടന്ന ഡ്രോയില്‍ 564 പേര്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി. സാസ്‌കറ്റ്ച്യൂവാനിലെ എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് എന്നീ സ്ട്രീമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്റര്‍നാഷണല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയിലെ സബ് കാറ്റഗറികളായ എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍ ഇന്‍ ഡിമാന്റ് എന്നീ സ്ട്രീമുകളിലേക്കാണ് ഇവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഒക്യുപേഷനുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി സബ് കാറ്റഗറിയിലുള്ള 138 പേര്‍ക്കും ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് കാറ്റഗറിയിലുള്ള 426 പേര്‍ക്കുമാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. രണ്ട് സബ് കാറ്റഗറികളിലുമുള്ളവരും എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈല്‍ എസ്‌ഐഎന്‍പിയില്‍ സമര്‍പ്പിച്ചവരുമായവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്.

ചുരുങ്ങിയത് 74 എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്‌കോറുകള്‍ ലഭിച്ചവരാണ് പുതിയ ഡ്രോയില്‍ ഇന്‍വിറ്റേഷന്‍ ലഭിക്കാന്‍ അര്‍ഹത നേടിയിരിക്കുന്നത്. അതായത് പ്രൊവിന്‍സിന്റെ ആവശ്യത്തിനനുസരിച്ചാണ് ഇ ഒഐ സ്‌കോര്‍ നിശ്ചയിച്ചിരിക്കുന്നത്. മറിച്ച് കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് അനുസരിച്ചല്ല ഇത് നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 86 ഒക്യുപേഷനുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

Share this story