കാനഡയിലേക്ക് വരുന്നവര്‍ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് നിര്‍ബന്ധമായും ഹാജാരാക്കണം

കാനഡയിലേക്ക് വരുന്നവര്‍ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് നിര്‍ബന്ധമായും ഹാജാരാക്കണം

കാനഡയിലേക്ക് വരുന്നവര്‍ ഇനി മുതല്‍ തങ്ങള്‍ക്ക് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് നിര്‍ബന്ധമായും ഹാജാരാക്കണമെന്ന നിയമം നിലവില്‍ വന്നു. അതായയ് ജനുവരി ആറിന് രാത്രി 11.59 (ഇഎസ്ടി) മുതലാണീ നിയമം പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രസ്തുത നിയമം ആദ്യമായി പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ഫ്രാന്‍സ്, പോര്‍ട്ടുഗല്‍, ബ്രസീല്‍, റഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സമാനമായ നിയമം നേരത്തെ നടപ്പിലാക്കിയിരുന്നു.

വിമാനമിറങ്ങുന്ന രാജ്യങ്ങളില്‍ ഇത്തരം നിബന്ധനയില്ലെങ്കിലും നിരവധി വിമാനക്കമ്പനികള്‍ ഇത്തരം നിയമം നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു. നിരവധി രാജ്യങ്ങളില്‍ വിമാനമിറങ്ങണമെങ്കില്‍ നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടിന്റെ രേഖ ഹാജരാക്കിയിരിക്കണം. കാനഡയിലേക്ക് വരുന്ന അഞ്ച് വയസും അതിന് മുകളിലും പ്രായമായവരെല്ലാം ഇത്തരത്തിലുള്ള നെഗറ്റീവ് ടെസ്റ്റ് ഫലം നിര്‍ബന്ധമായും ഹാജരാക്കിയിരിക്കണമെന്ന നിബന്ധനയാണ് നടപ്പിലാക്കുന്നത്.

കാനഡയിലേക്ക് അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവരും അത്യാവശ്യത്തിനല്ലാതെ യാത്ര ചെയ്യുന്നവരും മേല്‍പ്പറഞ്ഞ രേഖ നിര്‍ബന്ധമായും ഹാജരാക്കിയിരിക്കണം. ഇക്കാര്യത്തില്‍ എയര്‍ ക്രൂ മെമ്പര്‍മാര്‍, എമര്‍ജന്‍സി സര്‍വീസ് പ്രൊവൈഡര്‍മാര്‍, കാനഡയില്‍ ഇന്ധനം നിറയ്ക്കാനിറങ്ങുന്ന വിമാനത്തിലുള്ളവര്‍ എന്നിവര്‍ക്ക് മാത്രമേ ഇളവുകളുള്ളൂ. ഡിപ്പാര്‍ച്ചറിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പിസിആര്‍ ടെസ്റ്റിലൂടെ തെളിയിച്ച നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്.

Share this story