കാനഡയില്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വിവിധ ആളുകളെ വ്യത്യസ്തമായ തോതില്‍ ബാധിച്ചു

കാനഡയില്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വിവിധ ആളുകളെ വ്യത്യസ്തമായ തോതില്‍ ബാധിച്ചു

കാനഡയില്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വിവിധ ആളുകളെ വ്യത്യസ്തമായ തോതിലാണ് ബാധിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം താഴ്ന്ന വരുമാനക്കാരെ ഇത് കൂടുതലായി ബാധിച്ചപ്പോള്‍ സമ്പന്നരെ കുറച്ചാണ് ബാധിച്ചിരിക്കുന്നത്.സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യത്തെ ന്യൂനപക്ഷം പണക്കാര്‍ അടിച്ച് പൊളിച്ച് ജീവിക്കുമ്പോള്‍ മറു വശത്ത് താഴ്ന്ന വരുമാനക്കാര്‍ ഓരോ ദിവസവും ജീവിക്കാന്‍ പാടുപെടുന്ന സ്ഥിതിയാണുളളത്.

രാജ്യത്ത് മഹാമാരി സൃഷ്ടിച്ച ആഘാതം വിവിധ ആളുകളില്‍ തികച്ചും സമമായിട്ടല്ല ബാധിച്ചിരിക്കുന്നത്. ചിലരെ കൊറോണ സാമ്പത്തിക ആഘാതം വളരെ കുറച്ച് ബാധിച്ചപ്പോള്‍ മറ്റ് ചിലരെ ഇത് കൂടുതല്‍ പിടിച്ചുലച്ച് ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. നിലവില്‍ കോവിഡ് കാരണം കാനഡയിലെ ഒരു മില്യണിലധികം പേര്‍ക്ക് തൊഴിലില്ലാതാവുകയോ അല്ലെങ്കില്‍ തൊഴില്‍ സമയം കുറയുകയോ ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.

കോവിഡ് യാത്രാനിയന്ത്രണങ്ങള്‍ കാരണം ചിലര്‍ക്ക് പുറത്ത് പോയി ജോലി ചെയ്യാന്‍ സാധിക്കാതെ പോയതിനെ തുടര്‍ന്ന് അവര്‍ വീടുകളിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിന് സാധിക്കാത്തവരുടെ സ്ഥിതി വളരെ പരിതാപകരമാണ്.രാജ്യത്ത് രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

Share this story