കാനഡയില്‍ വ്യാപകമായ രീതിയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിച്ചു; നിലവില്‍ നല്‍കുന്നത് പ്രതിദിനം ശരാശരി ഒരു ലക്ഷത്തോളം വാക്‌സിന്‍

കാനഡയില്‍ വ്യാപകമായ രീതിയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിച്ചു; നിലവില്‍ നല്‍കുന്നത് പ്രതിദിനം ശരാശരി ഒരു ലക്ഷത്തോളം വാക്‌സിന്‍

കാനഡയില്‍ കഴിഞ്ഞ ആഴ്ചയില്‍ വ്യാപകമായ രീതിയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം പ്രതിദിനം ഒരു ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. രാജ്യത്തെ വാക്‌സിനേഷനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹത്തായ തുടക്കമാണെങ്കിലും സെപ്റ്റംബറോടെ രാജ്യത്തെ മിക്കവരെയും വാക്‌സിനേഷന് വിധേയമാക്കുമെന്ന ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാഗ്ദാനം പാലിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യേണ്ടിയിരിക്കുന്നുവെന്ന നിര്‍ദേശവുമായി യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ എപിഡെമിയോളജിസ്റ്റായ കോളിന്‍ ഫര്‍നസ് രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്ത് നിലവിലെ ജനസംഖ്യ 37.7 മില്യണ്‍ പേരാണ്. ഇവരില്‍ 31.5 മില്യണ്‍ പേര്‍ 16 വയസിന് മേല്‍ പ്രായമുള്ളവരും കോവിഡ് 19 വാക്‌സിന് അര്‍ഹതയുള്ളവരുമാണ്. ഞായറാഴ്ച വൈകുന്നേരം രാജ്യത്ത് 3,973,117 വാക്‌സിന്‍ ഷോട്‌സുകളാണ് അഡ്മിനിസ്ട്രര്‍ ചെയ്തിരിക്കുന്നത്. അന്നേ ദിവസം 1,32,517 ഡോസുകള്‍ ഇന്‍ജെക്ട് ചെയ്ത് റെക്കോര്‍ഡിടുകയും ചെയ്തിരുന്നു. നിലവില്‍ രാജ്യത്ത് പ്രതിദിനം ശരാശരി ഒരു ലക്ഷത്തോളം വാക്‌സിന്‍ ഡോസുകളാണ് നല്‍കി വരുന്നത്.

ഇതിനാല്‍ കാനഡയ്ക്ക് ഹെര്‍ഡ് ഇമ്യൂണിറ്റി ലെവലുകളിലെത്താന്‍ ഏതാണ്ട് പത്ത് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും ഫര്‍നസ് പറയുന്നു. ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടാര്‍ജറ്റ് സെപ്റ്റംബറോടെ പൂര്‍ത്തിയാക്കണമെങ്കില്‍ പ്രതിദിനം ഏതാണ്ട് നാല് ലക്ഷത്തോളം ഷോട്ട്‌സുകളെ അഡ്മിനിസ്ട്രര്‍ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. നിലവില്‍ പ്രൈമറി കെയര്‍ ഫിസിഷ്യന്‍മാരെയും ഫാര്‍മസികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മികച്ച നിലയിലാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.രാജ്യത്തെ ഓരോ വ്യക്തിക്കും വാക്‌സിന്റെ ഇരു ഡോസുകളും നല്‍കണമെങ്കില്‍ ഫെഡറല്‍ സര്‍ക്കാരിന് 75.4 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വേണ്ടി വരുമെന്നും കണക്കാക്കപ്പെടുന്നു.

Share this story