കാനഡയിലെ ഏഴ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കായി ഐആര്‍സിസി ഏപ്രില്‍ ഒന്ന് മുതല്‍ പോര്‍ട്ടല്‍ ആരംഭിച്ചു

കാനഡയിലെ ഏഴ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കായി ഐആര്‍സിസി ഏപ്രില്‍ ഒന്ന് മുതല്‍ പോര്‍ട്ടല്‍ ആരംഭിച്ചു

കാനഡയിലെ ഏഴ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കായി ഇമിഗ്രേഷന്‍ ,റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍സ്ഷിപ്പ് കാനഡ അഥവാ ഐആര്‍സിസി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. ഇതോടെ ചില കനേഡിയന്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ പേപ്പര്‍ അധിഷ്ഠിത പ്രക്രിയയില്‍ നിന്നും ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ പ്രൊസസിലേക്ക് മാറ്റപ്പെടുന്നതായിരിക്കും. ഏപ്രില്‍ ഒന്നിന് ഐആര്‍സിസി താഴെ പറയുന്ന ഏഴ് പ്രോഗ്രാമുകള്‍ക്കുള്ളതാണ്.

1-നോണ്‍-എക്‌സ്പ്രസ് എന്‍ട്രി പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം

2-റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റ്

3-അഗ്രി-ഫുഡ് പൈലറ്റ്

4-അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റ്

5-ക്യൂബെക്ക് സെലക്ടഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം

6-ക്യൂബെക്ക് എന്റര്‍പ്രണര്‍ പ്രോഗ്രാം

7-ക്യൂബെക്ക് സെല്‍ഫ്-എംപ്ലോയ്ഡ് പേഴ്‌സന്‍സ് പ്രോഗ്രാം.

മേല്‍ കൊടുത്തിരിക്കുന്ന പ്രോഗ്രാമുകള്‍ക്ക് നിലവില്‍ പേപ്പര്‍ അപേക്ഷകള്‍ നല്‍കാമെങ്കിലും ഇവ ക്രമേണ പ്രസ്തുത പോര്‍ട്ടല്‍ മുഖാന്തിരമാക്കാനാണ് ഐആര്‍സിസി പദ്ധതിയിട്ടിരിക്കുന്നത്. മറ്റ് എക്കണോമിക് അല്ലെങ്കില്‍ ഫാമിലി സ്ട്രീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ഇന്‍ടേക്ക് വോള്യമുള്ള പ്രോഗ്രാമുകളുടെ പ്രൊസസിംഗാണ് ഐആര്‍സിസി പ്രസ്തുത പോര്‍ട്ടലിലൂടെ നിര്‍വഹിക്കാനൊരുങ്ങുന്നത്. മറ്റ് പേപ്പര്‍ ബേസ്ഡ് പ്രോഗ്രാമുകള്‍ കൂടി ഇത്തരത്തില്‍ ഓണ്‍ലൈന്‍ അധിഷ്ഠിതമാക്കാന്‍ ഐആര്‍സിസി തയ്യാറെടുക്കുന്നുണ്ട്. ഇതിലൂടെ ഇവയുടെ പ്രൊസസിംഗും അപേക്ഷ സ്വീകരിക്കലും സൗകര്യപ്രദവും വേഗത്തിലുമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Share this story