കാനഡയിലെ പലിശനിരക്ക് 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് കാനഡ

കാനഡയിലെ പലിശനിരക്ക് 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് കാനഡ

കാനഡയിലെ പലിശനിരക്ക് 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് കാനഡ പദ്ധ തി യിടുന്നുവെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനമാകുന്നത് വരെയും ആ നിരക്കില്‍ നിലകൊള്ളുന്നത് വരെയും നിലവിലെ പലിശനിരക്കില്‍ മാറ്റം വരുത്താന്‍ ബാങ്ക് ആലോചിക്കുന്നില്ലെന്നാണ് വ്യ ക്ത മാക്കിയിരിക്കുന്നത്. പണപ്പെരുപ്പം കുറയാന്‍ ചുരുങ്ങിയത് 2023 എങ്കിലും ആകേണ്ടി വരുമെന്ന് വിവിധ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിനാല്‍ പലിശനിരക്ക് 2023 വരെയെങ്കിലും ഇതേ നിരക്കില്‍ തുടരുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.

നിര്‍ണായകമായ പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് ബുധനാഴ്ച ബാങ്ക് ഓഫ്കാനഡ വെളിപ്പെടുത്തിയിരിക്കുന്നത്. കോ വിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ കരകയറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പലിശനിരക്കുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനവുമായി ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലെത്താന്‍ ദീര്‍ഘകാലം വേണ്ടി വരുന്നതിനാല്‍ ചുരുങ്ങിയ പലിശ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ബാങ്ക് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.

സമ്പദ് വ്യവസ്ഥക്ക് കരകയറാന്‍ വേണ്ടുന്ന സമയത്തെക്കുറിച്ച് ജൂലൈയിലെ മോണിറ്ററി റിപ്പോര്‍ട്ടില്‍ ബാങ്ക് വിലയിരുത്തിയിട്ടുണ്ട്. നിലവില്‍ സമ്പദ് വ്യവസ്ഥ തിരിച്ച് വരാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ശുഭസൂചനകള്‍ വ്യക്തമായിട്ടില്ലെന്നും അതിനാല്‍ അടിസ്ഥാന പലിശനിരക്ക് നിലവിലെ നിരക്കില്‍ തന്നെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് ബാങ്ക് ആവര്‍ത്തിക്കുന്നത്. ചുരുങ്ങിയ പലിശക്ക് കൂടുതല്‍ കടം ല ഭ്യമാക്കേണ്ടത് സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് അനിവാര്യമാണെന്നും ബാങ്ക് വിലയിരുത്തുന്നു.

Share this story