കാനഡ വരും വര്‍ഷങ്ങളിലും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കും; കോവിഡ് ഭീഷണിയുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച ഇമിഗ്രേഷന്‍ ലെവലില്‍ നിന്നും പിന്മാറില്ല

കാനഡ വരും വര്‍ഷങ്ങളിലും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കും; കോവിഡ് ഭീഷണിയുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച ഇമിഗ്രേഷന്‍ ലെവലില്‍ നിന്നും പിന്മാറില്ല

കാനഡയില്‍ നിന്നും കോവിഡ് ഭീഷണി ഒഴിഞ്ഞ് പോയിട്ടില്ലെങ്കിലും രാജ്യത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ ഉയര്‍ത്താന്‍ രാജ്യം ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം കാനഡയിലേക്കുള്ള യാത്രകള്‍ക്ക് പരിധികളേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുടിയേറ്റം ഈ വര്‍ഷത്തിന് ശേഷവും വര്‍ധിപ്പിക്കുന്നതിന് കനേഡിയന്‍ അധികൃതര്‍ ലക്ഷ്യമിടുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് കുടിയേറ്റം വര്‍ധിച്ച ലെവലിലാക്കുന്നതിനുള്ള ലക്ഷ്യത്തില്‍ നിന്നും കോവിഡ് പ്രതിസന്ധി കാരണം പിന്മാറാന്‍ തയ്യാറല്ലെന്നാണ് കാനഡയിലെ ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ പറയുന്നത്.

2022ല്‍ കാനഡ ഒരു മില്യണിലധികം കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നായിരുന്നു കാനഡ ലോക്ക്ഡൗണിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മെന്‍ഡിസിനോ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 18 മുതല്‍ അത്യാവശ്യ യാത്രകള്‍ മാത്രം അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന് 2019ലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ പിആറുകളുടെ എണ്ണത്തില്‍ 64 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കണമോയെന്ന കാര്യത്തില്‍ ഇമിഗ്രേഷന്‍ മിനിസ്റ്ററുടെ ഓഫീസ് വിവിധ ബിസിനസുകള്‍, സെറ്റില്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍, തുടങ്ങിയവയുമായി ഇമിഗ്രേഷന്റെ ആവശ്യകതയെ പറ്റി അഭിപ്രായമാരാഞ്ഞ് കണ്‍സള്‍ട്ടേഷന്‍ നടത്തിയതിനെ തുടര്‍ന്നാണ് നേരത്തെ നിശ്ചയിച്ച പോലെ കുടിയേറ്റം വര്‍ധിപ്പിക്കുന്ന നയം വരും വര്‍ഷങ്ങളിലും തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ക്കിടയിലും കാനഡ ഈ വര്‍ഷം 3,41,000 പുതിയ കുടിയേറ്റക്കാരെ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ജനുവരിക്കും ഓഗസ്റ്റിനുമിടയില്‍ ഇവിടേക്ക് 1,28,186 പിആറുകള്‍ മാത്രമാണെത്തിയത്.

Share this story