കാനഡയില്‍ കോവിഡ് കാരണം വിമാനങ്ങള്‍ റദ്ദ് ചെയ്യല്‍; ടിക്കറ്റിന് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നല്‍കിയില്ലെന്ന് പരാതി

കാനഡയില്‍ കോവിഡ് കാരണം വിമാനങ്ങള്‍ റദ്ദ് ചെയ്യല്‍; ടിക്കറ്റിന് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നല്‍കിയില്ലെന്ന് പരാതി

കാനഡയില്‍ കോവിഡ് കാരണം വിമാനങ്ങള്‍ റദ്ദ് ചെയ്തതിനാല്‍ ടിക്കറ്റിന് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നല്‍കിയില്ലെന്ന പരാതികളില്‍ ഒരെണ്ണം പോലും പരിഹരിക്കാന്‍ ദി കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിക്ക് സാധിച്ചില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മാര്‍ച്ച് മധ്യം മുതല്‍ ഇത്തരം 10,000ത്തിനടുത്ത് പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് ഇന്റിപെന്റന്റ് ട്രൈബ്യൂണലായ കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പറയുന്നത്. കോവിഡ് കാരണമുള്ള യാത്രാ വിലക്കുകള്‍ മൂലം ഒക്ടോബര്‍ 16 വരെ പ്രസ്തുത ഏജന്‍സിക്ക് ഇത്തരം പരാതികള്‍ ലഭിച്ചിരുന്നു.

മാര്‍ച്ച് 11ന് മുമ്പ് തങ്ങള്‍ക്ക് ലഭിച്ചിരുന്ന പരാതികള്‍ ഇപ്പോഴും പ്രൊസസ് ചെയ്ത് വരുന്നുവെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. കോവിഡ് തീര്‍ത്ത പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ ലഭിച്ച ഇത്തരം പരാതികളിലൊന്ന് പോലും പരിഹരിക്കാന്‍ ഈ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പണം തിരിച്ച് കിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കില്‍ പ്രസ്തുത ഇന്റിപെന്റന്റ് ട്രൈബ്യൂണലുമായി ബന്ധപ്പെടാനാണ് മാസങ്ങളായി കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ കാനഡക്കാരോട് നിര്‍ദേശിച്ച് കൊണ്ടിരിക്കുന്നത്.

കോവിഡ് കാരണം യാത്രകള്‍ മുടങ്ങുന്നതിന് മുമ്പ് തന്നെ ഈ ഏജന്‍സിക്ക് വിമാനങ്ങള്‍ റദ്ദ് ചെയ്തതും പണം തിരിച്ച് കിട്ടാത്തതുമായി ബന്ധപ്പെട്ട ഏറെ പരാതികള്‍ ലഭിക്കാറുണ്ടായിരുന്നു. 2019 ഡിസംബറില്‍ പുതിയ ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് നിലവില്‍ വന്നതിനെ തുടര്‍ന്നായിരുന്ന ഈ ഗണത്തില്‍ പെട്ട പരാതികളുടെ കുത്തൊഴുക്കുണ്ടായിരുന്നത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടാതിരിക്കവേയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സമാനമായ പരാതികളുടെ കുത്തൊഴുക്കുണ്ടായിരിക്കുന്നത്. ഏജന്‍സിക്ക് മുകളില്‍ ഇത്തരത്തില്‍ ഭാരം വര്‍ധിച്ചതിനെ തുടര്‍ന്നാണ് കോവിഡിനാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട പരാതികളില്‍ ഒന്ന് പോലും പരിഹരിക്കാന്‍ സാധിക്കാതിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

Share this story