കാനഡയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും ഒന്നാം ഘട്ടത്തിലെയത്ര മരണങ്ങളുണ്ടാകില്ല; നിവില്‍ കോവിഡ് കൂടുതലും ബാധിക്കുന്നത് യുവജനങ്ങളെ

കാനഡയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും ഒന്നാം ഘട്ടത്തിലെയത്ര മരണങ്ങളുണ്ടാകില്ല; നിവില്‍ കോവിഡ് കൂടുതലും ബാധിക്കുന്നത് യുവജനങ്ങളെ

ഒട്ടാവ: കാനഡയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും സ്പ്രിംഗ് സീസണിലെ കോവിഡ് മരണങ്ങളുടെ അത്ര രൂക്ഷമായിരിക്കില്ല രണ്ടാം വരവിലെ കൊറോണ മരണങ്ങളെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജ്യത്തെ മെഡിക്കല്‍ എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തി. കഴിഞ്ഞ ഏഴ് മാസങ്ങളായി മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നതിലൂടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സയില്‍ മികച്ച പുരോഗതിയും അവഗാഹവും നേടാനായതിനാല്‍ ഒന്നാം തരംഗത്തിലെ അത്ര കോവിഡ് മരണങ്ങള്‍ രാജ്യത്തുണ്ടാവില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ആശ്വസിപ്പിക്കുന്നു.

സമീപവാരങ്ങളിലായി രാജ്യത്ത് പുതിയ കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അത് അധികകാലം തുടരില്ലെന്നാണ് കാനഡയിലെ രാഷ്ട്രീയ നേതാക്കളും ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്. രാജ്യത്തെ രണ്ടാം തരംഗം കൂടുതലായും യുവജനങ്ങളെയാണ് വേട്ടയാടിയിരിക്കുന്നതെന്നും അവര്‍ ആരോഗ്യമുള്ളവരായതിനാല്‍ മരണനിരക്ക് ഒന്നാം തരംഗത്തിലേക്കാള്‍ കുറയുമെന്നാണ് മോണ്‍ട്‌റിയലിലെ ജ്യൂവിഷ് ജ നറല്‍ ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡീസീസ് സ്‌പെഷ്യലിസ്റ്റായ ഡോ. മാത്യൂ ഔട്ടന്‍ പറയുന്നത്.

ഒന്നാം തരംഗത്തില്‍ കാനഡയിലെ ലോംഗ് ടേം കെയര്‍ഹോമുകളിലെ വയോജനങ്ങളെയായിരുന്നു കോവിഡ് കൂടുതലായി ബാധിച്ചിരുന്നതെന്നും അവര്‍ക്ക് മറ്റ് രോഗങ്ങളുള്ളതിനാലും ആരോഗ്യം കുറഞ്ഞതിനാലുമാണ് മരണനിരക്കുയര്‍ന്നതെന്നും ആരോഗ്യ വിദഗ്ധര്‍ എടുത്ത് കാട്ടുന്നു.രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നായ ഒന്റാറിയോവില്‍ ഏപ്രില്‍ അവസാനം സ്ഥിതി രൂക്ഷമായപ്പോള്‍ കോവിഡ് ബാധിച്ചവരില്‍ 45 ശതമാനം പേരും 65 വയസിന് മേല്‍ പ്രായമുള്ളവരായതിനാലാണ് മരണനിരക്കുയര്‍ന്നതെന്നും രാജ്യത്തെ മിക്ക പ്രൊവിന്‍സുകളിലും ടെറിട്ടെറികളിലും ഏറെക്കൂറെ ഇത് തന്നെയായിരുന്നു സ്ഥിതിയെന്നും ആരോഗ്യ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.

Share this story