കുവൈറ്റിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണിൽ ആനി മാത്യുവാണ് മരിച്ചത്. 54 വയസ്സായിരുന്നു.

ജാബിരിയ രക്തബാങ്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഇവർ. ഫെബ്രുവരി 28നാണ് നാട്ടിൽ നിന്നും കുവൈറ്റിലേക്ക് തിരിച്ചെത്തിയത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

മൃതദേഹം നാട്ടിലെത്തിക്കില്ല. പ്രോട്ടോക്കോൾ പ്രകാരം കുവൈറ്റിൽ തന്നെ സംസ്‌കരിക്കും. ഗൾഫിൽ ഇതിനോടകം 72 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Share this story