കൊവിഡിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാൻ സാധിക്കില്ല; എച്ച് ഐ വിയെ പോലെ പ്രതിരോധിക്കുകയാണ് വേണ്ടത്

കൊവിഡിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാൻ സാധിക്കില്ല; എച്ച് ഐ വിയെ പോലെ പ്രതിരോധിക്കുകയാണ് വേണ്ടത്

കൊറോണ വൈറസിനെ ലോകത്ത് നിന്നും പൂർണമായി തുടച്ചുനീക്കുക അസാധ്യമാണെന്നും ഇത് നമുക്കിടയിൽ മറ്റ് വൈറസുകളെ പോലെ തന്നെ നിലനിൽക്കുമെന്നും ലോകാരോഗ്യസംഘടന. എച്ച് ഐ വിയെ പ്രതിരോധിച്ചതു പോലെ കൊവിഡിനെയും പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റയാൻ പറഞ്ഞു

കൊറോണ വൈറസ് ലോകത്ത് നിന്ന് എപ്പോൾ അപ്രത്യക്ഷമാകുമെന്ന് പറയാനാകില്ല. ലോകത്തിന് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. വൈറസിനെ ഇല്ലാതാക്കുന്നതിന് പകരം താത്കാലിക പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് വിവിധ രാഷ്ട്രങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചു വരികയാണ്. വൈറസിനെ പൂർണമായും ഇല്ലാതാക്കുകയെന്നത് മിഥ്യ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു

ലോക്ക് ഡൗൺ ഏർപ്പെടുത്തിയതു കൊണ്ട് ഒരു അത്ഭുതവും നടക്കാനില്ല. കൊവിഡിനെ പ്രതിരോധിക്കാൻ പ്രബലമായ മാർഗങ്ങളായിരുന്നു സ്വീകരിക്കേണ്ടത്. എന്നാൽ സാമ്പത്തിക പ്രക്രിയകൾ എങ്ങനെ പുനരാരംഭിക്കാമെന്ന ആശങ്കയാണ് ലോകരാഷ്ട്രങ്ങൾക്കുള്ളതെന്നും മൈക്ക് റയാൻ പറഞ്ഞു.

Share this story