ലോകത്ത്‌ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; റഷ്യ കണ്ടുപിടിച്ച മരുന്ന് വിജയകരമാകുന്നു

ലോകത്ത്‌ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; റഷ്യ കണ്ടുപിടിച്ച മരുന്ന് വിജയകരമാകുന്നു

ലോകമെമ്പാടുമായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷം കടന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത്. 17 ലക്ഷത്തിലധികം പേർ രോഗമുക്തരായി.

ഏറ്റവുമൊടുവിലായി റഷ്യയിലാണ് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലധികം പേർക്കാണ് റഷ്യയിൽ രോഗം സ്ഥിരീകരിച്ചത്. അതേസമയം റഷ്യ വികസിപ്പിച്ചെടുത്ത ഫാവിപിരാവിർ മരുന്ന് വലിയ നേട്ടമുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫാവിപിരാവിർ നൽകിയ അറുപതി ശതമാനം രോഗികളും അഞ്ച് ദിവസത്തിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് റിപ്പോർട്ട്

രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് റഷ്യക്കുള്ളത്. അമേരിക്കയിൽ 14.84 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ സ്‌പെയിനിൽ 2.74 ലക്ഷം പേർക്കും റഷ്യയിൽ 2.36 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. യുകെയിൽ 2.37 ലക്ഷം, ഇറ്റലിയിൽ 2.23 ലക്ഷം, ഫ്രാൻസിൽ 1.8 ലക്ഷം, ബ്രസീലിൽ 2.18 ലക്ഷം പേർക്കും രോഗബാധയുണ്ടായി.

യുഎസിൽ 88507 പേർ ഇതിനോടകം മരിച്ചു. യുകെയിൽ 33998 പേരും ഇറ്റലിയിൽ 31610 പേരും ഫ്രാൻസിൽ 27,529 പേരും സ്‌പെയിനിൽ 27459 പേരും മരിച്ചു. അതേസമയം റഷ്യയിൽ മരണനിരക്ക് തീർത്തും കുറവാണ്. 2418 പേർ മാത്രമാണ് റഷ്യയിൽ ഇതുവരെ മരിച്ചത്.

Share this story