ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.12 ലക്ഷമായി; യുഎസിൽ മാത്രം 89599 മരണം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.12 ലക്ഷമായി; യുഎസിൽ മാത്രം 89599 മരണം

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷം കഴിഞ്ഞു. 3.12 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. 18.10 ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്കയിൽ മാത്രം 15.07 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 89599 പേർ യു എസിൽ മാത്രം മരിച്ചു. യുകെയിൽ 34466 പേർ കൊവിഡ് ബാധിതരായി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 468 പേർ യുകെയിൽ മരിച്ചു

ബ്രസീലിൽ 816 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. പതിനാലായിരത്തോളം പുതിയ കേസുകളാണ് ബ്രസീലിൽ ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 15633 പേർ ബ്രസീലിൽ മരിച്ചു.

സ്‌പെയിനിൽ 2.77 ലക്ഷം പേർക്കും യുകെയിൽ 2.40 ലക്ഷം പേർക്കും ബ്രസീലിൽ 2.33 ലക്ഷം പേർക്കും ഇറ്റലിയിൽ 2.25 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Share this story