കൊവിഡിൽ പൊലിഞ്ഞത് 3.16 ലക്ഷം പേരുടെ ജീവനുകൾ; അമേരിക്കയിൽ മാത്രം 90,000 മരണം

കൊവിഡിൽ പൊലിഞ്ഞത് 3.16 ലക്ഷം പേരുടെ ജീവനുകൾ; അമേരിക്കയിൽ മാത്രം 90,000 മരണം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,16,516 ആയി. 48 ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 18 ലക്ഷത്തോളം പേർ രോഗമുക്തരായപ്പോൾ 26.26 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. 25.81 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ കാണിക്കുന്നവരാണ്

ഇന്നലെ മാത്രം 3618 പേർ ലോകത്തെമ്പാടുമായി മരിച്ചു. 82,257 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. യുഎസിൽ ഇന്നലെ മാത്രം 865 പേർ മരിച്ചു. ബ്രസീസിൽ 485 പേരും ഫ്രാൻസിൽ 485 പേരും മരിച്ചു.

അമേരിക്കയിൽ മാത്രം 15.27 ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ 90,000 കടന്നു. റഷ്യയിൽ 2.82 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചു. 2631 പേരാണ് ഇതുവരെ മരിച്ചത്.

സ്‌പെയിനിൽ 2.77 ലക്ഷം പേർക്ക് രോഗം ബാധിച്ചപ്പോൾ 27650 പേർ മരിച്ചു. ബ്രിട്ടനിൽ 2.44 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34636 പേരാണ് മരിച്ചത്. ബ്രസീസിൽ 2.41 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 16,118 പേർ മരിച്ചു

Share this story