24 മണിക്കൂറിനുടെ 5242 പേർക്ക് കൊവിഡ്, 157 മരണം; ആശങ്ക വർധിപ്പിച്ച് രാജ്യത്ത് കൊവിഡ് വ്യാപനം

24 മണിക്കൂറിനുടെ 5242 പേർക്ക് കൊവിഡ്, 157 മരണം; ആശങ്ക വർധിപ്പിച്ച് രാജ്യത്ത് കൊവിഡ് വ്യാപനം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്. 24 മണിക്കൂറിനിടെ 5242 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി. ആകെ രോഗബാധിതരുടെ എണ്ണം 96,169 ആയി ഉയർന്നു. 157 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

ഒരു ദിവസത്തിനിടെ ഇന്ത്യയിൽ ഉണ്ടാകുന്ന ഏറ്റവും കൂടിയ കേസുകളാണിത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 33053ഉം മരണം 1198 ഉം ആയി.

അതേസമയം കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. രാവിലെ 11 മണിക്കാണ് യോഗം.

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ മാർഗ നിർദേശവും ഇന്നിറങ്ങും. സ്‌കൂളുകൾ മെയ് 31 വരെ അടച്ചിടണമെന്ന നിർദേശമുള്ളതിനാൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളും മാറ്റിവെച്ചേക്കും.

Share this story