രോഗവിവരം മറച്ചുവെച്ച് അബൂദാബിയിൽ നിന്ന് എത്തിയവർക്കൊപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ പരിശോധിക്കും

രോഗവിവരം മറച്ചുവെച്ച് അബൂദാബിയിൽ നിന്ന് എത്തിയവർക്കൊപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ പരിശോധിക്കും

അബൂദബിയിൽ നിന്ന് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. കൊവിഡ് മറച്ചുവെച്ച് എത്തിയ മൂന്ന് സഹയാത്രികരുടെ സാമ്പിളുകളാണ് പരിശോധിക്കുക. മൂന്ന് പേർക്കൊപ്പം വിമാനത്തിലും വിമാനത്താവളത്തിൽ നിന്ന് ബസിൽ കൊല്ലത്തേക്കും യാത്ര ചെയ്തവർക്കാണ് കൊവിഡ് പരിശോധന നടത്തുക

45 പേരാണ് കൊല്ലം ജില്ലയിൽ എത്തിയത്. ഇതിൽ 40 പേർ കൊട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. ഗർഭിണികളായ കുറച്ചു പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇവരുടെയെല്ലാം സാമ്പിളുകൾ പരിശോധിക്കും.

അബൂദബിയിൽ നിന്നെത്തിയ മൂന്ന് പേർക്ക് അബൂദബിയിൽ വെച്ച് തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗവിവരം മറച്ചുവെച്ചാണ് ഇവർ വിമാനത്തിൽ കയറിയത്. കേരളത്തിലെത്തിയിട്ടും രോഗവിവരം ഇവർ മറച്ചുവെക്കുകയായിരുന്നു. ഇവർ ബസിലിരുന്ന് സംസാരിക്കുന്നത് കേട്ട് സംശയം തോന്നിയ സഹയാത്രികനാണ് പോലീസിനെ വിവരം അറിയിച്ചത്

ഇവരിൽ നിന്ന് മറ്റുള്ളവർക്കും രോഗം പകർന്നിട്ടുണ്ടാകുമെന്നാണ് സംശയം. ഇതിന്റെ ഭാഗമായിട്ടാണ് ഒപ്പമുള്ളവരുടെയും സാമ്പിളുകൾ പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Share this story