കുറയാതെ കൊവിഡ് വ്യാപനം: രാജ്യത്ത് 24 മണിക്കൂറിനിടെ 5609 പേർക്ക് കൂടി കൊവിഡ്; 132 മരണം

കുറയാതെ കൊവിഡ് വ്യാപനം: രാജ്യത്ത് 24 മണിക്കൂറിനിടെ 5609 പേർക്ക് കൂടി കൊവിഡ്; 132 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട്ട് ചെയ്തത് 5609 കൊവിഡ് കേസുകളാണ്. കഴിഞ്ഞ മൂന്ന് ദിവസവും ഇന്ത്യയിൽ 5000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

ബുധനാഴ്ച മാത്രം 132 പേർ രാജ്യത്ത് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3435 ആയി ഉയർന്നു. 45,300 പേർ ഇതുവരെ രോഗമുക്തി നേടി. അറുപതിനായിരത്തിലധികം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 1,12,359 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ചത്.

മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് കേസുകളുടെ എണ്ണം 39,297 ആയി. തമിഴ്‌നാട്ടിൽ 13,191 പേർക്കും ഗുജറാത്തിൽ 12537 പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 1325 പേരും തമിഴ്‌നാട്ടിൽ 84 പേരും ഗുജറാത്തിൽ 719 പേരും കൊവിഡ് ബാധിച്ച് മരിച്ചു

ഡൽഹിയിൽ 10554 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 168 പേർ മരിച്ചു. 5465 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത മധ്യപ്രദേശിൽ 258 പേർ മരിച്ചു. 5845 കേസുകൾ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തപ്പോൾ 143 പേരാണ് മരിച്ചത്.

Share this story