കൊവിഡിൽ പൊലിഞ്ഞത് മൂന്നര ലക്ഷത്തിലധികം ജീവനുകൾ; രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

കൊവിഡിൽ പൊലിഞ്ഞത് മൂന്നര ലക്ഷത്തിലധികം ജീവനുകൾ; രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

ലോകത്തെമ്പാടുമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 57,88,073 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 24,97,140 പേർ രോഗമുക്തി നേടി

പുതിയ കണക്കുകൾ പ്രകാരം 3,57,400 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേർ മരിച്ചു. ഇതോടെ യുഎസിലെ മാത്രം മരണനിരക്ക് 1,02,107 ആയി ഉയർന്നു. 17 ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്.

ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1148 പേർ മരിച്ചു. ഇതോടെ ബ്രസീലിലെ ആകെ മരണസംഖ്യ 25,697 ആയി ഉയർന്നു. കൊവിഡിന്റെ പുതിയ ഹോട്ട് ഹബ്ബായി ലാറ്റിനമേരിക്ക മാറിക്കഴിഞ്ഞതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഗസ്‌റ്റോടെ ഇവിടെ കൊവിഡ് രൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 25 ലക്ഷത്തോളം പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1.43 ലക്ഷം പേർ മരിച്ചു. നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ പത്താം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

Share this story