രോഗികളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ സമൂഹവ്യാപന ഭീഷണി ഇതുവരെയില്ലെന്ന് ആരോഗ്യമന്ത്രി

രോഗികളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ സമൂഹവ്യാപന ഭീഷണി ഇതുവരെയില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മെയ് 7ന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. മെയ് 7 വരെ സംസ്ഥാനത്ത് 512 രോഗികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ പിന്നീട് രോഗികളുടെ എണ്ണം ഉയർന്നു.

രോഗബാധിതർ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് മടങ്ങിവരുന്നവരിൽ ഭൂരിഭാഗവും. ഇതിൽ പലരും അവശനിലയിലാണ് തിരികെയെത്തുന്നത്. എങ്കിലും സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു

സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകൾ കേരളത്തിലില്ല. സമ്പർക്കം മൂലമുള്ള രോഗപ്പകർച്ച കേരളത്തിൽ താരതമ്യേന കുറവാണ്. ഒരു ടെസ്റ്റിന് 4000 രൂപ ചെലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും. ടെസ്റ്റ് കുറവാണെന്ന് പറയുന്നതിന്റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു

ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും തടസ്സമായെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജോഷിയാണ് മരിച്ചത്. അബൂദാബിയിൽ നിന്ന് ഈ മാസം 11നാണ് ജോഷി നാട്ടിലെത്തിയത്. 18ാം തീയതി മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് എട്ട് കൊവിഡ് മരണങ്ങളാണ്.

Share this story