സൗദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു

സൗദി അറേബ്യയിലെ ജിദ്ദയിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ(49), കാളികാവ് സ്വദേശി അണപ്പറ്റത്ത് മുഹമ്മദലി(59) എന്നിവരാണ് മരിച്ചത്. ജാമിഅ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

റിയാദിൽ ഒരു മലയാളിയും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ(64)ആണ് മരിച്ചത്. ബദിയയിലെ കിംഗ് സൽമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ശനിയാഴ്ചയാണ് ബഷീറിന് കൊവിഡ് സ്ഥിരീകരിച്ചത്. സന്ദർശക വിസയിലെത്തിയ ഭാര്യയും റിയാദിലുണ്ട്.

Share this story