മൂന്നാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ്; മൂന്ന് പേരുമെത്തിയത് ചെന്നൈയിൽ നിന്ന്

മൂന്നാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ്; മൂന്ന് പേരുമെത്തിയത് ചെന്നൈയിൽ നിന്ന്

മൂന്നാറിൽ ആശങ്ക പടർത്തി ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ നിന്നെത്തിയ 61, 55, 24 വയസ്സ് പ്രായമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിൽ നിന്നെത്തിയതിന് പിന്നാലെ മൂന്ന് പേരും മൂന്നാർ കോളനിയിലെ ഒരു ലോഡ്ജിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ചെന്നൈയിൽ നിന്നും ടാക്‌സി പിടിച്ചാണ് മൂന്ന് പേരും മൂന്നാറിലെത്തിയത്.

കൊവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ജലദോഷം, പനി രോഗങ്ങൾ പിടിപെട്ടതോടെയാണ് സ്രവം പരിശോധനക്ക് അയച്ചതും രോഗം സ്ഥിരീകരിച്ചതും.

Share this story